‘ഉന്നതി’ വീണ്ടും ‘ഊര്’ ആകുന്നു; ഗോത്ര സംസ്‌കാരത്തിൻ്റെ ഭാഗമെന്ന് മന്ത്രി

insight kerala

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ താമസ സ്ഥലം ഉന്നതി എന്നത് ഊര് എന്നാക്കി മാറ്റാൻ സർക്കാർ . ഊര് എന്നത് അവരുടെ സംസ്‌കാരത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി.

മുമ്പ് കെ രാധാകൃഷ്ണൻ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ആയിരുന്ന കാലത്താണ് ആദിവാസികൾ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളിൽ കോളനി എന്ന പേര് മാറ്റി നഗർ എന്ന് ആക്കിയത്. അതോടൊപ്പം ആദിവാസികളുടെ വാസസ്ഥലങ്ങൾ ഊര് എന്നത് മാറ്റി ഉന്നതി എന്നാക്കിയിരുന്നു. ഇതിനെതിരെ അന്ന് നിരവധി ആദിവാസി സംഘടനകൾ രംഗത്ത് വന്നിരുന്നു ഊര് എന്ന പേര് മാറ്റിയാൽ ഊര് മൂപ്പൻ എന്ന പദവി ഇല്ലാതാകുമെന്നും അത് തങ്ങളുടെ സംസ്കാരത്തെ ബാധിക്കുമെന്നും അവർ അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ വീണ്ടും ഉന്നതിയിൽ നിന്ന് ഊരിലേക്ക് തന്നെ മാറുകയാണ്. ആദിവാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റം എന്ന് മന്ത്രി കെ എ തുളസി വ്യക്തമാക്കി. ഗോത്രത്തലവൻമാർ ആവശ്യം ഉന്നയിച്ചിരുന്നതായും മ മന്ത്രി പറഞ്ഞു. ഗോത്ര സംസ്കാരത്തിന്റെ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയതായും മന്ത്രി പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള ഗ്രാൻഡ് കുടിശ്ശിക വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പഞ്ചമി ഗ്രാമം പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്ന ഗ്രാമങ്ങളിൽ റോഡ് വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Share This Article