വിമാന യാത്രയ്ക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു; വിമാനത്തിൽ അക്രമം നടത്തിയത് മലയാളി യുവാവ്

insight kerala

കൊച്ചി : വിമാനയാത്രയ്ക്കിടെ ആകാശത്ത് വെച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. പാലക്കാട് സ്വദേശി CRPF കസ്റ്റഡിയിൽ. പാലക്കാട് സ്വദേശിയായ ജംഷീർ ആണ് അതിക്രമം കാട്ടിയത്. ഇയാളെ സഹയാത്രികർ പിടികൂടി CRPFൽ ഏൽപ്പിച്ചു. ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക്ക് എയർലൈൻസിൽ ആണ് സംഭവം.എമർജൻസി വാതിലിന്റെ വിൻഡോ പാനൽ ഇയാൾ അടിച്ചുതകർത്തു. വിമാനം ലാൻഡ് ചെയ്യാൻ അരമണിക്കൂർ ബാക്കി നിൽക്കെയാണ് അതിക്രമം കാട്ടിയത്.

Share This Article