സിപി ജോണിൻ്റെ വസതിക്കു മുന്നിൽ രാത്രിയിലും വനിതാ സംഘടനകളുടെ പ്രതിഷേധം

insight kerala

തിരുവനന്തപുരം: പ്രിയദർശിനി ബസുമായി ബന്ധപ്പെട്ട അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി സി പി ജോണിനെതിരെ പ്രതിഷേധം വ്യാപകം. മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ രാത്രിയിലും സംഘടനകൾ പ്രതിഷേധിച്ചു. വനിതാ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. മഹിളാമോർച്ച പ്രവർത്തകർ വസതിക്കു മുന്നിലെത്തി മന്ത്രിയുടെ കോലം കത്തിച്ചു. ഗേറ്റിനകത്തേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റി. മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധവുമായി രംഗത്ത് വന്നു. ഗതാഗത മന്ത്രി രാജിവച്ച് സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.

Share This Article