തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം; പാർലമെൻ്റിനകത്തും പുറത്തും ഡിഎംകെ പ്രതിഷേധം

insight kerala

ചെന്നൈ / ഡൽഹി : തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് സ്റ്റാൻഡിനെ അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നിലനിൽക്കയാണ് പോലീസിന്റെ നാടകീയ നീക്കം. തമിഴ്നാട്ടിൽ ഡി എം കെ യുടെ വ്യാപക പ്രതിഷേധം. ഉദയനിധിയെ കയറ്റിയ വാഹനം തടഞ്ഞ് പ്രവർത്തകർ. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുന്നു എന്നാണ് സൂചന. തഞ്ചാവൂർ പോലീസ് എത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതിൽ സംശയം. അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യംചെയ്യാൻ എന്ന പേരിലാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഡി എം കെയുടെ പ്രതിഷേധം ഡൽഹിയിലും എത്തിയിരിക്കുകയാണ്. പാർലമെൻറ്റിനകത്തും പുറത്തും DMK പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി. നടുത്തളത്തിൽ ഇറങ്ങി ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. പാർലമെൻറ് കവാടത്തിലും ഡിഎംകെയുടെ പ്രതിഷേധം തുടരുകയാണ്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റഡിയിലെടുത്തു എന്നാണ് ഡിഎംകെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം താൻ തെറ്റായ പരാമർശം നടത്തിയിട്ടില്ല എന്ന് ഉദയനിധി പ്രതികരിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഡിഎംകെ റാലിക്കിടെ നടന്ന പ്രസംഗത്തിലാണ് ആണ് തൃഷയെ കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയത്. അശ്ലീല ചുവയുള്ള പരാമർശം എന്ന് ചൂണ്ടിക്കാട്ടിയാണ് ടി വി കെ പ്രവർത്തകർ വിമർശനവും പരാതിയുമായി രംഗത്തുവന്നത്.

Share This Article