ഉദയനിധിയെ കസ്റ്റഡിയിലെടുത്തു; വൻ പ്രതിഷേധവുമായി ഡിഎംകെ ; പൊലീസ് വാഹനം തടഞ്ഞ് പ്രവർത്തകർ

insight kerala

ചെന്നൈ : തമിഴ്നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിലുള്ള വിവാദ പരാമർശത്തിലാണ് നടപടി. അതേസമയം ഹൈക്കോടതി ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് തടഞ്ഞിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ 12 മണിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെയാണ് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡിഎംകെ പ്രവർത്തകർ വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നു. തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ഡിഎംകെ പ്രവർത്തകർ പോലീസിന്റെ വാഹനം തടഞ്ഞു. ഉദയനിധിയേയും കൊണ്ടുള്ള വാഹനം പോകുന്ന വഴി ഡിഎംകെയുടെ വൻ പ്രതിഷേധം. ഉദയനിധിയുടെ വീട്ടിൽ വന്നാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉദയനിധിയെ അറസ്റ്റ് ചെയ്തു എന്നും റിപ്പോർട്ട് ഉണ്ട്.

വിഷയത്തിൽ എം കെ സ്റ്റാലിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article