തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്പെൻഡ് ചെയ്തു

insight kerala

തിരുവനന്തപുരം: ജയിലിൽ ആയിരിക്കുന്ന ബിജെപി കൗൺസിലർ ആർ സു​ഗതന് അനുകൂലമായി കത്ത് നൽകിയതിൽ നടപടി. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി കൗൺസിലർ സുഗതന് അനുകൂല റിപ്പോർട്ട് നൽകിയതിലാണ് നടപടി. വകുപ്പ് മന്ത്രിയുടെ നിർദേശം മറികടന്നാണ് ഡോ. ചിത്ര റിപ്പോർട്ട് നൽകിയത്. തദ്ദേശ അണ്ടർ സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. അതിനു പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

സുഗതന് അവധി അപേക്ഷയ്ക്ക് കളമൊരുക്കിയത് അണ്ടർ സെക്രട്ടറി നൽകിയ കത്തിന്റെ മറുപടിയാണ്. ഈ സർക്കുലർ ഉയർത്തിയാണ് കൗൺസിൽ യോഗം നടക്കവേ മേയർ വാദമുയർത്തിയത്.

ആഭ്യന്തര അണ്ടർ സെക്രട്ടറിക്ക് എതിരെയും അന്വേഷണം നടക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article