തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ടായി. മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നത് ഇപ്പോൾ മാറി ഓറഞ്ച് ആയിട്ടുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും മലയോര പ്രദേശത്തും താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി.
മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം തുടരുകയാണ്. യോഗശേഷം മുഖ്യമന്ത്രി 12 മണിക്ക് വാർത്താസമ്മേളനം നടത്തും.
