തിരുവനന്തപുരം: PSC പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പിലാണ് കേസെടുത്തത്. PSC ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. FIR ൽ ആരുടെയും പേരില്ല. നിയമോപദേശം തേടിയ ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഒന്നിലധികം വിദഗ്ധ സമിതികളുമായി നിയമപദേശം തേടിയ ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ലായെന്നും ക്രൈംബ്രാഞ്ചിന് കേസ് എടുത്ത് മുന്നോട്ടു പോകാമെന്നും നിയമപദേശം ലഭിച്ചിരുന്നു. ആദ്യ എഫ്ഐആറാണ് ഇട്ടിരിക്കുന്നത്. ആസൂത്രണ ബോർഡിലെ പരീക്ഷയ്ക്ക് പുറമേ മറ്റു പല പരീക്ഷകളിലും ക്രമക്കേട് ആരോപണം ഉയർന്നിട്ടുണ്ട്. അതിലും അന്വേഷണം നടത്തി പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസുമായി മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
