ഡൽഹിയിലെ പോലീസ് അതിക്രമം; സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി

insight kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നു സുപ്രീംകോടതി. രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തും. സമിതിയുടെ രൂപീകരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.

വിദ്യാർഥി സമരം സമാധാനപരമായിരുന്നു. ചില വിദ്യാർഥികളെ പൊലീസ് ക്രൂരമായി ഉപദ്രവിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. പൊലീസിനു നേരെയും ആക്രമണം ഉണ്ടായി. എല്ലാ ആരോപണങ്ങളിലും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി

Share This Article