പി എസ് പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി SIT ; അപേക്ഷ നൽകി

insight kerala

ശബരിമല സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ അജികുമാറിനെയും വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി കൊല്ലം വിജിലൻസ് കോടതിയിൽ SIT കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ അപേക്ഷ പരിഗണിക്കുന്ന വിജിലൻസ് കോടതി പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. 2019ലെ സ്വർണ്ണ കവർച്ച മറച്ചുവെക്കാൻ 2025ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും ബോർഡ് അംഗങ്ങളും ശ്രമിച്ചതായാണ് SIT യുടെ കണ്ടെത്തൽ. ദ്വാരപാലക ശില്പ പാളികൾ ചെന്നെയിലേക്ക് വീണ്ടും സ്വർണം പൂശാനായി കൊണ്ട് പോയത് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറോ ദേവസ്വം ബെഞ്ചോ അറിയാതെയാണ്. ഇതോടെയാണ് അന്വേഷണം 2025 ലെ ദേവസ്വം ബോർഡ് ഭരണസമിതിയിലേക്ക് എത്തിയത് . 2019 ലെ ദ്വാരപാലക ശില് പാളി കേസിലാണ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും പ്രതിചേർത്തിരിക്കുന്നത്.

Share This Article