ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലെന്ന് സിജെപി അറിയിച്ചു. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അക്കമിട്ട് നിരത്തി സിജെപി എഫ് ബി പോസ്റ്റിട്ടു.
- നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണം
- പ്രതിഷേധക്കാർക്കെതിരെ എടുത്ത നടപടികൾ പിൻവലിക്കണം
- റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പോലീസും വിദ്യാർത്ഥികളോട് മാപ്പ് പറയണം
തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്ന് സിജെപി അറിയിച്ചു.
