ഡൽഹി : ഗത്യന്തരമില്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. പാറ്റകൾ കൊടുങ്കാറ്റായി മാറിയപ്പോൾ സിജെപിയുടെ സമരം അങ്ങനെ ചരിത്രമായി. ചർച്ചകൾ പരാജയപ്പെടുകയും രാജി ആവശ്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ, 65 ദിവസം നീണ്ടു നിന്ന യുവരോഷത്തിന് മുന്നിൽ മോദി സർക്കാർ മുട്ടുമടക്കി .
രാജിവാർത്ത പുറത്തുവന്നതോടെ അത്യന്തം ആഹ്ലാദപ്രകടനമാണ് ജന്തർ മന്തറിൽ. ആഘോഷ ആരവങ്ങൾ മുഴക്കി വിദ്യാർത്ഥികൾ തങ്ങളുടെ സമരവീര്യം വിജയിച്ചതിൻ്റെ സന്തോഷം പ്രകടിപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ വീഡിയോ സന്ദേശത്തിലൂടെ രംഗത്ത് വരികയും കേന്ദ്ര മന്ത്രിസഭായോഗം ചേർന്ന് പരീക്ഷ ചോർച്ചയിലെ ശിക്ഷ ഉയർത്തുന്ന ബില്ല് പാസാക്കുകയും ചെയ്തിട്ടും പിന്മാറാൻ സമരക്കാർ തയ്യാറായിരുന്നില്ല.
