അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തി

insight kerala

കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ നടത്തിയ സംഭവം പുറത്തായി.
കുളത്തൂപ്പുഴ ആർ.പി.എൽ. എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിലെ മുറിയിൽ മൂന്ന് ദിവസം സൂക്ഷിച്ച് പൂജ ചെയ്തത്. ബുധനാഴ്ചയാണ് ചിന്നത്താമ മരിച്ചത്. എന്നാൽ മരിച്ച വിവരം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ വെച്ച് പൂജ നടത്തുകയായിരുന്നു.
കൃഷ്ണസ്വാമിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണസ്വാമിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അമ്മയുടെ മരണം ഉൾക്കൊള്ളാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.

Share This Article