ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. പത്തു വർഷം തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ. നിലവിൽ മൂന്നുവർഷം ശിക്ഷ എന്നതാണ് പത്തുവർഷമാക്കി ഉയർത്തിയത്. ഒരു കോടി രൂപ പിഴയാണ് പത്തു കോടിയായി ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും പങ്കെടുത്തു. തികളാഴ്ച ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.
