“ബ്രഹ്മദത്തൻ യോഗ്യൻ”; വിദഗ്ധ സമിതിയുടെ കണ്ടെത്തൽ

insight kerala

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ യോഗ്യനെന്ന് വിദഗ്ധ സമിതി. താന്ത്രിക വിദ്യയിൽ യോഗ്യനെന്ന് ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കവിയൂരിൽ തന്ത്രവിദ്യ പഠിക്കുന്നയാൾ എന്നും പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

ബ്രഹ്മദത്തൻ യോഗ്യനാണോ എന്ന് കണ്ടെത്താൻ മൂന്നുപേരടങ്ങിയ വിദഗ്ധ സമിതിയെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. വിദഗ്‌ധ സമിതി ഇന്ന് ദേവസ്വം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തന്ത്രിയെ ബോർഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ശബരിമല സ്‌പെഷൽ കമ്മിഷണർ മുഖേന അറിയിച്ചിട്ടുണ്ട്. കണ്ഠര് രാജീവര് ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്  തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്ത് നൽകിയിരുന്നു. ശബരിമല, മാളികപ്പുറം  മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article