വ്യാജ വാർത്ത ചെയ്തവർക്ക് മാപ്പില്ലന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. സംഭവത്തിൽ മാനനഷ്ട കേസ് നൽകും. വാർത്ത നൽകിയ പലരും വിളിച്ചു.
കാലിൽ വീണ് മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞു.
കോൺഗ്രസ്, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.
മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എം.എല്‍.എ. ഭര്‍ത്താവാണെന്ന് കാട്ടി പെന്‍ഷന്‍ കൈപ്പറ്റിയെന്നായിരുന്നു വ്യാജ പ്രചാരണം. പക്ഷേ, എം.എല്‍.എയുടെ ഭാര്യയായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന പി.കെ.ശ്രീമതി തൃശൂരിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. വ്യാജ പ്രചാരണത്തിനു പിന്നാലെ സി.പി.എം. നേതാവ് പി.കെ.ശ്രീമതി നിറകണ്ണുകളോടെ പ്രതീകരിച്ചിരുന്നു.
വ്യാപകമായ വ്യാജ പ്രചാരണമായിരുന്നു പി.കെ.ശ്രീമതിയ്ക്കെതിരെ നവമാധ്യമങ്ങളില്‍. ഇതിനു പിന്നാലെയാണ്, ശ്രീമതി ടീച്ചിര്‍ വൈകാരികമായി പ്രതീകരിച്ചത്. ഭര്‍ത്താവ് എം.എല്‍.എ. ആയിരുന്നെന്ന് കാട്ടി പെന്‍ഷന്‍ വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം. യഥാര്‍ഥത്തില്‍ മറ്റൊരു പി.കെ.ശ്രീമതിയായിരുന്നു അത്. കുന്നംകുളത്തെ മുന്‍ എം.എല്‍.എ: പി.ആര്‍.കൃഷ്ണന്‍റെ ഭാര്യയായ പി.കെ.ശ്രീമതി. തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേര്‍ഡ് അധ്യാപികയായിരുന്നു. 2020ല്‍ മരിച്ചു. ഭര്‍ത്താവ് എം.എല്‍.എയായതിനാല്‍ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നു. തൃശൂരിലെ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.അജിത് വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തുവന്നു

