കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് നടൻ മമ്മൂട്ടിയും.
യുവാക്കൾ രാജ്യത്തിന്റെ നിധിയാണെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കണമെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ നിധി. അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കുക. അവരെ സംരക്ഷിക്കുക. അവരെ ശാക്തീകരിക്കുക’ -മമ്മൂട്ടി കുറിച്ചു.
