പോക്സോ കേസ് പ്രതിയായ ലീഗ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍.സുന്നി മഹൽ ഫെഡറേഷൻ ഭാരവാഹിയുമായ
അഹമ്മദ് തേർളായിയെയാണ് അറസ്റ്റ് ചെയ്തത്.തലശ്ശേരി പോലിസാണ് പ്രതിയെ പിടികൂടിയത്.തലശ്ശേരി സ്റ്റേഷൻ പരിധിയിൽ14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകൻ കൂടിയാണ് പ്രതിയായ അഹമ്മദ് തേർളായി . ദർസിൽ വെച്ച് പതിനാലുകാരനായ ആൺകുട്ടിയെ ഇയാൾ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി വ്യക്തമാക്കുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 16-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോവുകയായിരുന്നു.
