സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 10000 കോടിയുടെ പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
