ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ഇല്ല. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണ് ഉള്ളത്. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. പ്രോട്ടോക്കോൾ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്നം. മന്നം സമാധിയിൽ നായയെ കയറ്റി പരിശോധന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി.
സുരേഷ് ഗോപി കയറാൻ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്. മന്നം സമാധിയിൽ അന്ന് തന്നെ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തിയിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.
കഴിഞ്ഞദിവസം ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ ജി സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും രംഗത്ത് വന്നിരുന്നു. പെരുന്നയിൽ ആരു വരണം ആരു വരേണ്ട എന്ന് തീരുമാനിക്കുന്നത് ജനറൽ സെക്രട്ടറി അല്ല എന്ന് ഉപരാഷ്ട്ര ചൂണ്ടിക്കാട്ടിയിരുന്നു. പെരുന്ന ശുദ്ധീകരിക്കപ്പെടണമെന്ന് സുരേഷ് ഗോപിയും വിമർശിച്ചിരുന്നു.
