ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള മുഴുവൻ നേതാക്കളും എത്തി. എന്നാൽ ഇ പി ജയരാജൻ മാത്രം യോഗത്തിൽ പങ്കെടുക്കുന്നില്ല. അസുഖമാണ് അതിനാൽ അവധി വേണമെന്ന് നേരത്തെ തന്നെ സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിന്റെ പൊതു നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാട് ഇ പി സ്വീകരിച്ചത് വിവാദമായിരുന്നു. പിണറായി വിജയനും എംവി ഗോവിന്ദനും മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ഇ പി ജയരാജൻ വിവാദമാക്കേണ്ട കാര്യമില്ല എന്നാണ് പരസ്യമായി പ്രതികരിച്ചത്. നാടിൻറെ വികസനമാണ് വിഴിഞ്ഞം തുറമുഖം എന്നും അനാവശ്യ വിവാദത്തിലൂടെ അത് ഇല്ലാതാക്കരുതെന്നും ഇ പി ജയരാജൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ നിലപാടിനെ തള്ളി ഇ പി ജയരാജൻ രംഗത്ത് വന്നപ്പോൾ സിപിഎം വെട്ടിലായി .
ഇ പി ജയരാജന് പിന്നാലെ കെ കെ രാഗേഷിനെ തള്ളി കെ കെ ശൈലജയും പി കെ ശ്രീമതിയും രംഗത്ത് വന്നിരുന്നു. സിപിഎം നേതൃത്വത്തിനെതിരെ ഒരു വിഭാഗം ചേരിതിരിയുന്നു എന്ന വാർത്തകൾ ഇതോടെ ശക്തമായി . പുതിയൊരു വിഭാഗീയത പിണറായി വിജയനെതിരെ തലപൊക്കുന്നു എന്ന പ്രചാരണം ഇതോടെ ശക്തമായി. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിച്ചത്.

