സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്തില്ല എങ്കിൽ അയോഗ്യത വരും. തൽക്കാലത്തേക്ക് ജാമ്യം ലഭിക്കണമെന്നാണ് സുഗതന്റെ ആവശ്യം. എന്നാൽ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തുകൂടെ എന്നാണ് കോടതി ചോദിച്ചത്.
എന്നാൽ രണ്ടു കേസുകളിൽ സുഗതന് കഴിഞ്ഞ ദിവസം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജുലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോട് മാത്രമേ പുറത്തിറങ്ങാൻ കഴിയുകയുള്ളൂ. പുറത്തിറങ്ങിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുള്ളൂ.
