വിജയ് കരൂരിലെത്തി. വിമാനത്താവളത്തിൽ നിന്ന് റോഡ്ഷോ ആയി കരൂരിൽ

insight kerala

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വിജയ് കരൂരില്‍ എത്തുന്നത്. ചെന്നൈയില്‍ നിന്ന് രാവിലെ ഒന്‍പതരയ്ക്ക് പ്രത്യേക വിമാനത്തില്‍ യാത്ര തിരിച്ച വിജയ്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡ്‌ഷോ ആയാണ് കരൂരിലെത്തിയത്.

2025 സെപ്റ്റംബറില്‍ അദ്ദേഹത്തെ കാണാനെത്തിയ ജനസാഗരത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ 32 കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനാണ് സന്ദര്‍ശനം. സെപ്റ്റംബറിലെ ടിവികെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരില്‍ എത്തുന്നത്.

Share This Article