സുഗതനും BJP യ്ക്കും തിരിച്ചടി; സുഗതൻ ആറുമാസം ജയിലിൽ കിടക്കേണ്ടി വരും

insight kerala

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും കനത്ത തിരിച്ചടി. ഗുണ്ടാവിരുദ്ധ നിയമമായ കാപ്പാ പ്രകാരം സുഗതന് ചുമത്തിയ ആറ് മാസത്തെ തടവുശിക്ഷ ഉപദേശക സമിതി ശരിവെച്ചു. ഇതോടെ കൗൺസിലർക്ക് ജയിലിൽ നിന്ന് ഉടൻ പുറത്തിറങ്ങാനാകില്ല

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആർ. സുഗതനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഉപദേശക സമിതിയുടെ ഈ നടപടിക്കെതിരെ സുഗതന് ഇനി നിയമപരമായ ഏക ആശ്രയം ഹൈക്കോടതിയാണ്.

കാപ്പാ തടവിനെതിരെ സുഗതൻ നൽകുന്ന അപ്പീൽ ഹൈക്കോടതിയും തള്ളുകയാണെങ്കിൽ ആറ് മാസത്തെ കാലാവധി പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന് ജയിലിൽ തുടരേണ്ടി വരും. മാത്രമല്ല, കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ പദവിയും സുഗതന് നഷ്ടമായേക്കും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article