വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ് മറ്റന്നാള്‍ ഹാജരാകണം
കശുവണ്ടി അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയതിനാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്.
കശുവണ്ടി അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതിയിൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ആദ്യ അനുമതി ഉത്തരവിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. പ്രതി ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നുവെന്ന് ഹൈക്കോടതി വിമർശിച്ചു. ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമെന്നും കോടതി. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാല്‍ . പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍ .അത്തരം ഉത്തരവാണ് ഇറക്കിയതെന്നും ഹൈക്കോടതി. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല, ഉദ്യോഗസ്ഥരാണ് ഉത്തരവാദി. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല.
“പ്രതി വാര്‍ത്താസമ്മേളനം നടത്തി നീതിന്യായ വ്യവസ്ഥയെ ആക്രമിച്ചു.എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നതിന് ഹൈക്കോടതി എതിരല്ല. പ്രൊസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ബന്ധിച്ചില്ല. കോടതി വിധിക്ക് അനുസൃതമായി തീരുമാനമെടുക്കണം എന്നാണ് നിര്‍ദ്ദേശം. കോടതിയെ നാണംകെടുത്തുക എന്ന ഉദ്ദേശം നടപ്പാക്കിയെന്ന് ഹൈക്കോടതി.എല്ലാ അനാവശ്യവും പറഞ്ഞിട്ടാണ് രണ്ടാം ഉത്തരവിലെ ഖേദപ്രകടനം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കണം”.
“ഏകാധിപത്യ ഭരണമല്ല നടക്കുന്നതെന്നും ഹൈക്കോടതി. മുന്‍ സര്‍ക്കാരിനെക്കാള്‍ മോശം നിലപാടെന്നും ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നല്‍കില്ല എന്ന നിലപാടില്‍ മുന്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിക്ക് നല്‍കിയത് എന്തിന്.?”
“പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതി എഴുതി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയോ.?
ഉദ്യോഗസ്ഥര്‍ ഉത്തരവിന് നമ്പര്‍ ഇടുക മാത്രമാണോ ചെയ്തതെന്ന് ഹൈക്കോടതി. മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് ഹൈക്കോടതി
കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകും.
കശുവണ്ടി അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി .കോടതിയലക്ഷ്യ നടപടി തുടങ്ങി ഹൈക്കോടതി. ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് കുറ്റാരോപണ മെമ്മോ നല്‍കി. ആദ്യ ഉത്തരവ് ഹൈക്കോടതിയില്‍ നല്‍കാതിരുന്ന എജിയുടെ നിലപാട് ശരിയെന്നും കോടതി പരാമർശിച്ചു.

