വയനാട് മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ഏഴുപേരെ കാണാനില്ല. ഏഴുപേർ ആശുപത്രിയിൽ. മുഖ്യമന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. മുഖ്യമന്ത്രി നേരിട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ എത്തി കാര്യങ്ങൾ വിലയിരുത്തി.
“വയനാട്ടിൽ ഏകോപനം കൃത്യമായി നടക്കുന്നു. അശാസ്ത്രീയമായ രീതിയിൽ മണ്ണ് മാറ്റിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അപകടം മുന്നിൽകണ്ട് ഇപതാം തീയതി തന്നെ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. പൊതുമരാമത്ത് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു”.
“മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് വേണ്ട നിർദേശം നൽകിയിരുന്നു. എന്നാൽ കമ്പനി അധികൃതർ അത് പാലിച്ചില്ല. അവിടെ മണ്ണിൻറെ ഘടന വ്യത്യസ്തമാണ്. ചെളി കലർന്ന മണ്ണാണ്. കരാറുകാരാണ് അത് നീക്കം ചെയ്യേണ്ടത്.”
“അവിടെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്രസർക്കാറിന്റെ നിയമാനുസൃതമായുള്ള മുന്നറിയിപ്പാണ് അവിടെ പ്രഖ്യാപിച്ചിരുന്നത്. ഏതെങ്കിലും രീതിയിൽ പാളിച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും.”
“സർക്കാരിന്റെ ഭാഗത്ത് നിന്നും ദുരന്തനിവാറിനെ അതോറിറ്റിയുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്യാൻ ഉപകരണങ്ങളുടെ അഭാവമോ തൊഴിലാളികളുടെ അഭാവമോ ഉണ്ടാവുകയില്ല.
കാണാതായ ഏഴുപേരും പണിക്കാരാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും ദുരന്തനിവാരണ അതോറിറ്റി ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും പ്രവർത്തനം ഏകോപിപ്പിക്കുന്നു.”
“ഏതു നിർമ്മാണത്തിലും സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കണം. ഹൈവേ നിർമ്മാണത്തിലും സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കുന്നില്ല എന്ന ആശങ്കയുണ്ട്.” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

