പി എസ് സിയുടെ കാര്യത്തിൽ സർക്കാറിന് ഡിജിപിയുടെ നിയമോപദേശം ലഭിച്ചു . പിഎസ്സിയുടെ പരീക്ഷാ ക്രമക്കേടിൽ സർക്കാറിന് നേരിട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാം. നിയമ തടസ്സമില്ല. ഭരണഘടന സ്ഥാപനം എന്ന നിലയിൽ പിഎസ്സിയുടെ കാര്യത്തിൽ സർക്കാറിന് നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാനുള്ള തടസ്സവാദം നേരത്തെ നിയമ വകുപ്പ് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമ ഉപദേശം സർക്കാർ നേടിയത്. എന്നാൽ നിയമ സെക്രട്ടറിയുടെ തടസവാദം നിലനിൽക്കില്ല എന്ന് ഡിജിപി നിയമോപദേശം നൽകി. വിജിലൻസ് അന്വേഷണം നിലനിൽക്കും. നാളെ മന്ത്രിസഭായോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ഡിജിപി നിയമപദേശം നൽകിയിരിക്കുന്നത്. പിഎസ്സിയുടെ പരീക്ഷാക്രമക്കേട് വ്യാപകമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ കർശന നടപടിയിലേക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇതിൻറെ ഭാഗമായി നാളത്തെ മന്ത്രിസഭായോഗത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കും.
