യുഡിഎഫ് ഭരണത്തിലും അജിത് കുമാർ സുരക്ഷിതൻ; രക്ഷാപ്രവർത്തനം അട്ടിമറിച്ച കേസിൽ നടപടി വൈകുന്നു

insight kerala

തിരുവനന്തപുരം: വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിന് സംരക്ഷണം. യുഡിഎഫ് സർക്കാരിൻറെ കാലത്തും അജിത് കുമാറിനെതിരെ നടപടി വൈകുന്നു. പ്രത്യേകം അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ ക്രമസമാധാനം ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ കേസ് അട്ടിമറിക്കാൻ ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയത്. ഗുരുതരമായ കുറ്റകൃത്യമാണ് എന്നും അന്വേഷണസംഘം റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ നടപടിക്ക് ഇതുവരെയും ശുപാർശ ചെയ്തിട്ടില്ല. റിപ്പോർട്ട് ഡിജിപി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടില്ല എന്നാണ് സൂചന.

റിപ്പോർട്ട് ലഭിച്ചു രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ഥാനക്കയറ്റ സ്ക്രീനിംഗ് കമ്മിറ്റി ചേരുന്നത് വരെ റിപ്പോർട്ട് പൂത്താനാൻ നിർദ്ദേശം ലഭിച്ചിരിക്കുന്നതായാണ് സൂചന. എസ് ഐ ടി സംഘത്തലവൻ എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

Share This Article