ശ്വേതയ്ക്കെതിരെ ആഞ്ഞടിച്ച് അൻസിബയും ഉഷയും മാലാ പാർവതിയും

insight kerala

കൊച്ചി : ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവുമായി നടിമാരായ അൻസിബ ഹസൻ, ഉഷ ഹസീന. മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ വാർത്താ സമ്മേളനം നടത്തി.

മായാ വിശ്വനാഥ്

*ശ്വേത ഉൾപ്പെടെ ഉള്ള സ്ത്രീകൾ കുറുക്കു വഴികളിലൂടെ ഭാരവാഹികൾ ആയി. അമ്മയുടെ അംഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. അധികാര മോഹം ആയിരുന്നു. സെക്രട്ടറിയും പ്രസിഡന്റും പരസ്പരം ചേരി തിരിഞ്ഞു. അൻസിബയെ തുടക്കം മുതൽ ഒറ്റപ്പെടുത്തി. പരാതി നൽകിയ സ്ത്രിയെ അപമാനിക്കാൻ ആയിരുന്നു ശ്രമം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അനൂപ് ചന്ദ്രൻ മോശം വീഡിയോ ഇറക്കി. ശ്വേതയോട് പറഞ്ഞപ്പോൾ തനിക് സന്തോഷം ആയി എന്നാണ് പറഞ്ഞത്. പിഷാരടിയോട് ശ്വേത ചെയ്‌തത് വിശ്വാസ വഞ്ചന.*

ൻസിബ ഹസൻ

*ഗുരുതര ആരോപണങ്ങൾ ഉയർന്ന സമയം ആണ് മോഹൻലാൽ രാജി വെച്ചത്. സഞ്ജീവനി പദ്ധതി മുന്നോട്ട് കൊണ്ടുപോയത് സാധാരണ അംഗങ്ങളെ മുന്നിൽകണ്ടാണ്. ജനറൽ ബോഡി നടക്കാൻ സമയം ഉള്ളതുകൊണ്ടാണ് മോഹൻലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി വന്നത്. എന്നാൽ ശ്വേതയുടെ കമ്മറ്റി അഡ്ഹോക് കമ്മിറ്റി ആകാഞ്ഞത് സാമ്പത്തിക ആരോപണം നിലനിൽക്കുന്നന്നതിനാലാണ്. നിലവിൽ ഉണ്ടായിരുന്ന കമ്മിറ്റിയിൽ നിന്ന് രണ്ട് പേര് അഡ്ഹോക് കമ്മിറ്റിയിൽ ഉണ്ടായിരുന്നു*.

ഉഷ ഹസീന

*വാർഷിക റിപ്പോർട്ടിലെ കണക്ക് ശരിയല്ലായിരുന്നു. വായിച്ച കണക്കും പ്രിന്റ് ചെയ്ത കണക്കും രണ്ട് ആയിരുന്നു. മൈക്ക് പോലും അംഗങ്ങൾക്ക് തന്നില്ല. ഞാൻ പറയുന്നത് കേൾക്കണം എന്ന രീതിയിൽ ആയിരുന്നു ശ്വേതയുടെ രീതി. ഇറങ്ങി പോകുമെന്ന് പറഞ്ഞ ബാബു രാജിനോട് പോകു വണ്ടി പുറത്ത് ഉണ്ടെന്ന് പറഞ്ഞു*


മാലാ പാർവതി

ശ്വേതയുടെ ഉറപ്പിൽ 15 കോടി അദാനി ഗ്രുപ്പിൽ നിന്ന് ഉറപ്പാക്കിയെന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ പ്ലേ ചെയ്തു.

*അൻസിബ നാലു പേരെ മതം മാറ്റാൻ ശ്രമിച്ചു എന്ന് ശ്വേത പറഞ്ഞു. പുറത്ത് പറഞ്ഞാൽ നിങ്ങൾ സിനിമയിൽ ഉണ്ടാകില്ല എന്ന് ശ്വേത പറഞ്ഞു. സിനിമ സെറ്റിൽ അൻസിബ നോമ്പ് തുറന്നത് ആണ് പ്രശ്നമായി ഉയർത്തിയത്. ഇതാണ് ടിനി വാട്സപ്പ് ചാറ്റ് ആയി ഉപയോഗിച്ചത്. കലാകാരന്മാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആളുകൾ അല്ല നേതൃത്വത്തിൽ വേണ്ടത്. ഒരു കേരള സ്റ്റോറി ആയിരുന്നു ലക്ഷ്യം. ശ്വേത കമ്മിറ്റിയിൽ നിന്ന് ഇറങ്ങി ഓടി.*

insight kerala
Share This Article