കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന നിഗമനത്തിലാണ് എസ്‌ഐടി. ജിതിന്‍ ഭാസ്‌കരന്‍ തന്റെ മൊബൈല്‍ ഫോണിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.
സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ നിന്ന് മൊബൈലിലെ വിവരങ്ങള്‍ റിട്രൈവ് ചെയ്യാന്‍ കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവ് ലഭിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
2018 മുതല്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ ജിതിന് ഇത്തരം നിര്‍മിതികള്‍ക്ക് സാങ്കേതിക പരിജ്ഞാനമുണ്ടെന്നും എസ്‌ഐടി പറയുന്നു. 2019ല്‍ വ്യാജ എഫ്ബി പേജ് നിര്‍മിച്ചതായും ജിതിനെതിരെ ആരോപണമുണ്ട്.

