വിഴിഞ്ഞം തുറമുഖം ഓഹരി വിൽപ്പനയിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. ഓഹരിയുമായി ബന്ധപ്പെട്ട ആശങ്കയിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും
26 ശതമാനത്തിനു മുകളിൽ ഓഹരി വില്പന വിൽപ്പന നടത്തരുതാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കരാറിൽ മാറ്റം വരുത്തിയാലും ഓഹരി കൈമാറിയാലും സംസ്ഥാന സർക്കാർ അറിയണമായിരുന്നുവെന്നും പിണറായി വിജയൻ സഭയിൽ സബ്മിഷനായി ഉന്നയിച്ചു.
എന്നാൽ ഇക്കാര്യം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദാനി ഗ്രൂപ്പ് സർക്കാരുമായി ഒരു കത്തിടപാടും നടത്തിയിട്ടില്ല എന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഓണർഷിപ്പ് ചേഞ്ച് കേരള സർക്കാരിന്റെ അനുമതിയില്ലാതെ നടപ്പാക്കാൻ കഴിയില്ല. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും അനുമതി വേണ്ടിവരും. കാര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തും. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ വിഴിഞ്ഞത്ത് മുന്നോട്ടു പോകൂ എന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ദേശീയ സുരക്ഷ, പൊതു താൽപര്യം, മത്സരക്ഷമത, നിക്ഷേപങ്ങളെ പ്രോത്സാഹിപിക്കൽ, വിഴിഞ്ഞത്തിന്റെ ദീർഘദൂര വികസനം എന്നീ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകി.
ബ

