പ്രണയം, ലഹരി, പീഡനം; ഒപ്പം നിര്‍ബന്ധിത വേശ്യാവൃത്തിയും; പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റില്‍; ബിട്ടനെ നടുക്കിയ ഗ്രൂമിങ് ഗ്യാങ് ജർമ്മനിയിലും!

insight kerala

എം റിജു

ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്, കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലിമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയം വലിയ വിവാദമായി നില്‍ക്കയാണ്, ജര്‍മ്മനിയിലും ഗ്രൂമിങ്് ഗ്യാങ്ങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജര്‍മ്മനിയിലെ പ്രമുഖ നഗരമായ ന്യൂറംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മാരക ലഹരിമരുന്നുകള്‍ക്ക് അടിമയാക്കി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഗ്രൂമിങ് ഗ്യാങ് സംഘത്തെയാണ് ജര്‍മ്മന്‍ പോലീസ് പിടികൂടിയത്. കേസില്‍ രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളും നാല് സിറിയന്‍ പൗരന്മാരും ഉള്‍പ്പെടെ ആറ് പ്രധാന പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. യുകെയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിന് സമാനമായ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇതോടെ ഗ്രൂമിങ്് ഗ്യാങ്് വിവാദം വീണ്ടും കത്തുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഒപ്പം നിര്‍ബന്ധിത വേശ്യാവൃത്തിയും

ന്യൂറംബര്‍ഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യവും തടയുന്നതിനായി അഞ്ച് ആഴ്ച മുന്‍പ് രൂപീകരിച്ച പ്രത്യേക പോലീസ് സ്‌ക്വാഡാണ് ഈ അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെ വെളിച്ചത്തുകൊണ്ടുവന്നത്. പ്രതികള്‍ ആദ്യം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും സമീപിച്ച് സ്‌നേഹപ്രകടനങ്ങളിലൂടെയും വിലകൂടിയ സമ്മാനങ്ങള്‍, കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നല്‍കിയും സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവരെ സാവധാനം ക്രിസ്റ്റല്‍ മെത്ത് , കൊക്കൈന്‍ തുടങ്ങിയ മാരകമായ രാസലഹരികള്‍ക്ക് അടിമകളാക്കും. ലഹരി ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ എത്തുമ്പോള്‍, മയക്കുമരുന്ന് നല്‍കുന്നതിന് പകരമായി ഇവരെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും പണം സമ്പാദിക്കുന്നതിനായി നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ ഇരയാക്കപ്പെട്ടവരില്‍ 13 വയസ്സുകാരിയായ പെണ്‍കുട്ടി വരെയുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ ജൂണ്‍ 25 വ്യാഴാഴ്ച നടത്തിയ മിന്നല്‍ പരിശോധനകളിലാണ് 18-ഉം 26-ഉം വയസ്സുള്ള രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്. ഇതില്‍ പ്രായം കുറഞ്ഞ പ്രതിയെ ഫുര്‍ത്തിലെ താമസസ്ഥലത്ത് നിന്നും രണ്ടാമനെ എര്‍ലാംഗണിലെ ഒരു ഷോപ്പിങ് മാളിന് മുന്നില്‍ നിന്നുമാണ് വന്‍ സുരക്ഷാ സന്നാഹത്തോടെ പോലീസ് വലയിലാക്കിയത്. ഇതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ നഗരത്തിലെ ഗോസ്റ്റന്‍ഹോഫ് ഡിസ്ട്രിക്റ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 24, 26 വയസ്സുള്ള രണ്ട് സിറിയന്‍ യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ താവളത്തില്‍ നിന്നും വന്‍തോതില്‍ കൊക്കൈന്‍, ക്രിസ്റ്റല്‍ മെത്ത് മയക്കുമരുന്നുകളും രണ്ട് ലക്ഷത്തോളം രൂപയ്ക്ക് തുല്യമായ യൂറോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മാരക ലഹരിമരുന്ന് നല്‍കല്‍, 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കല്‍, കൂട്ടബലാത്സംഗം തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ജര്‍മ്മനിയില്‍ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കിയതിന് പിന്നാലെ ന്യൂറംബര്‍ഗിലെ നെല്‍സണ്‍ മണ്ടേല പ്ലാസയും റെയില്‍വേ സ്റ്റേഷന്‍ പരിസരവും വലിയ രീതിയില്‍ മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയിരുന്നു. കുടുംബങ്ങളില്‍ നിന്നും വ്യക്തിപരമായ ജീവിതത്തില്‍ നിന്നും കടുത്ത മാനസിക വിഷമതകള്‍ നേരിടുന്ന പെണ്‍കുട്ടികളെയാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.കേസില്‍ സിറിയ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ സെര്‍ബിയ, ഗാസ സ്ട്രിപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ മറ്റ് ചില യുവാക്കള്‍ക്കും പങ്കുള്ളതായി വിവരമുണ്ട്. ഇതുവരെ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ എട്ടോളം പേരെ ഈ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കുടിയേറ്റക്കാരായ പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജര്‍മ്മന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സൗഹൃദം, പ്രണയം, പീഡനം…..

എല്ലാ സംഘങ്ങളുടെയും മോഡ്‌സ് ഓപ്പറന്‍ഡി ഒന്നാണ്. ബ്രിട്ടനിലും ജര്‍മ്മനിയിലും കാര്യങ്ങള്‍ സമാനമാണന്. കൃത്യമായ നിരീക്ഷണത്തിലുടെയാണ് ഇവര്‍ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. മുസ്‌ലീം പെണ്‍കുട്ടികളെയും പാക്കിസ്ഥാനി വേരുകള്‍ ഉള്ളവരെയും ഇവര്‍ തൊടില്ല. മറ്റു മതക്കാരിലാണ് ഇവരുടെ കണ്ണ്. കുടുംബത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ അല്ലെങ്കില്‍ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ തുടങ്ങി, 11 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുക. അവരുടെ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ മുതലെടുത്താണ്, സ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡിസ്റ്റിബ്യൂട്ടര്‍മാരായും ‘കെയറേട്ടന്‍മ്മാരായും’, കോട്ടിട്ട ജിഹാദികള്‍ ഇടിച്ചുകയറുന്നത്! കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റാന്‍ ഇവര്‍ ശ്രമിക്കും. രക്ഷിതാക്കളെക്കുറിച്ച് കുട്ടികളുടെ മനസ്സില്‍ വിഷം നിറക്കുമെന്നുമാണ് ബ്രിട്ടീഷ് ഗ്രൂമിങ്്ഗ്യാങ്ങിനെകുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത്.

സ്‌കൂള്‍ പരിസരങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസ്യത നേടിയെടുക്കലാണ് ആദ്യഘട്ടം. തുടത്തില്‍ ഈ യുവാക്കള്‍ പെണ്‍കുട്ടികളോട് അതിയായ സ്‌നേഹവും കരുതലും കാണിക്കുന്നു. തങ്ങള്‍ അവരെ പ്രണയിക്കുകയാണെന്ന് വിശ്വസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സുരക്ഷിതത്വബോധം നല്‍കുകയും ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകള്‍, വിലകൂടിയ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവ ആദ്യം നല്‍കുന്നു. ക്രമേണെ ഈ സമ്മാനങ്ങള്‍ മദ്യം മയക്കുമരുന്ന് എന്നിവയിലേക്കും മാറുന്നു. അങ്ങനെ ലഹരിവസ്തുക്കള്‍ സ്ഥിരമായി നല്‍കി കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇതോടെ കുട്ടികള്‍ക്ക് ഈ സംഘത്തെ വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലായ പെണ്‍കുട്ടിയെ പ്രധാന കുറ്റവാളി ആദ്യം ലൈംഗികമായി ചൂഷണം ചെയ്യുന്നു. പലപ്പോഴും ഇത് നടക്കുന്നത് ഹോട്ടല്‍ മുറികളിലോ, ടാക്‌സി കാറുകളിലോ അല്ലെങ്കില്‍ ആളൊഴിഞ്ഞ വീടുകളിലോ വെച്ചായിരിക്കും. അടുത്ത ഘട്ടമായി, പെണ്‍കുട്ടിയെ ഈ സംഘത്തിലെ മറ്റ് പുരുഷന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ക്കായി കൈമാറുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അവരുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ‘ഇത് നിന്റെ മാതാപിതാക്കളെ അറിയിക്കും’ എന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ ഭയം കാരണം വിവരം പുറത്തുപറയാതിരിക്കുന്നു. മാത്രമല്ല, ഇതിന് നീയും കൂടി ഉത്തരവാദിയാണ്, പിടിക്കപ്പെട്ടാല്‍ നമ്മള്‍ എല്ലാവരും മയക്കുമരുന്ന് കേസില്‍ പ്രതികളാവുമെന്നും ധാരണയും അവര്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കും.

കടുത്ത മര്‍ദ്ദനം, തടങ്കലില്‍ വെക്കല്‍, മയക്കുമരുന്ന് അമിതമായി നല്‍കി ബോധം കെടുത്തല്‍ തുടങ്ങിയ ക്രൂരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പ്രതിരോധം ഇവര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. ബ്രിട്ടീഷ് സമൂഹത്തിലെ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും, വംശീയ വിവാദങ്ങള്‍ ഭയന്ന് തങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുമെന്ന കുറ്റവാളികളുടെ ധാരണയും, ഈ മോഡസ് ഓപ്പറാന്‍ഡി വര്‍ഷങ്ങളോളം തടസ്സമില്ലാതെ തുടരാന്‍ ഇവര്‍ക്ക് സഹായകരമായി ഭവിച്ചു. ഒപ്പം വംശീയ ന്യൂനപക്ഷങ്ങള്‍ എന്നനിലയില്‍ തങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ല എന്നുമാണ് ബ്രിട്ടനിലെ ഗ്രൂമിങ്് ഗ്യാങ്് കരുതിയത്്. ഏതാണ്ട് സമാനമായ വിവരങ്ങളാണ് ജര്‍മ്മനിയില്‍നിന്നും പുറത്തുവരുന്നത്.

insight kerala
Share This Article