തന്നെ കേസിൽ പ്രതിയാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സമ്മർദ്ദമുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ഇതിനുപിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും പി എസ് പ്രശാന്ത് ആരോപിച്ചു.
“തികച്ചും അപ്രതീക്ഷിത വാർത്തയാണ്. കോടതിയുമായി ബന്ധപ്പട്ട കാര്യത്തിൽ നിയമപരമായി മുന്നോട്ടു പോകും. സ്വർണ്ണപ്പാളികൾ 2025ൽ കൊണ്ടുപോയത് കോടതിയുമായി ആലോചിച്ചില്ല എന്നത് മാത്രമാണ് ഉള്ളത്. മറ്റ് ആക്ഷേപങ്ങൾ ഒന്നും ഇല്ല. 2025 ൽ കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചിരുന്നു . സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമ്മീഷന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തുകയും ദ്വാരപാലക ശില്പങ്ങൾ അഴിച്ചെടുക്കുകയും ചെയ്തത്. കോടതിയെ അറിയിക്കണം എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സ്പെഷ്യൽ കമ്മീഷണറെ ഉദ്യോഗസ്ഥർ വിളിച്ചു. സ്പെഷ്യൽ കമ്മീഷണർ പറഞ്ഞത് റിപ്പോർട്ട് അയച്ചാൽ മതിയെന്നായിരുന്നു”.
“കൊണ്ടുപോകേണ്ട എന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകുമായിരുന്നില്ല.
2019 ൽ ദേവസ്വം ബോർഡ് തന്നെ കോടതിയിൽ നൽകിയതിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പങ്കും ഇതു സംബസിച്ച കാര്യങ്ങളും പുറത്തുവന്നത്. ഞങ്ങൾക്ക് ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്തതിനാലാണ് ഫയൽ കോടതിയിൽ നൽകിയത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടണമെന്ന് റിപ്പോർട്ട് നൽകിയെങ്കിലും അതിന് സമ്മതിച്ചിട്ടില്ല. പക്ഷേ 2019 ൽ അങ്ങനെയല്ല ചെയ്തത്. 2023 ജൂൺ 30 നാണ് ശബരിമലയിലെ സാധനം കൊണ്ടുപോകുമ്പോൾ കമ്മീഷണറെ അറിയിക്കണമെന്ന് ഉത്തരവ് ഇറങ്ങുന്നത്. എന്നാൽ ഈ ഉത്തരവിന്റെ കോപ്പി ദേവസ്വം ഓഫീസിൽ ഉണ്ടായിരുന്നില്ല.”
“ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു തവണ 2023 ൽ എക്സിക്യൂട്ടീവ് ഓഫീസിൽ വെച്ചാണ് കണ്ടിട്ടുള്ളത്. ഗോവർദ്ദനെ കണ്ടിട്ടില്ല. പങ്കജ് ഭണ്ഡാരിയെ മാധ്യമങ്ങളിലൂടെയാണ് കാണുന്നത്.” 2019 ലെ കൊള്ള മറിക്കാനാണെന്ന് പറയുമ്പോൾ 2019 ൽ ഞാൻ കോൺഗ്രസ് ആണ്. 30/10/2024 ലാണ് ദ്വാരപാലക ശല്പവുമായി ബന്ധപ്പെട്ടാണ് ഫയൽ മുന്നിലെത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി അയ്യപ്പ സംഗമത്തെ പൊളിക്കാൻ ശ്രമിച്ചു.
പീഠം കൈവശം ഉണ്ടായിരുന്നിട്ടും ശബരിമല എക്സിക്യൂട്ടിവ് കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന് കള്ളം പറഞ്ഞതിൽ ഗൂഢാലോചനയുണ്ട്.”
“തന്നെ പ്രതിയാക്കിയതിൽ രാഷ്ട്രീയപരമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു.
കഴിഞ്ഞ സർക്കാർ യാതൊരു സമ്മർദ്ദവും എസ്ഐടിക്ക് കൊടുത്തിട്ടില്ല. കെ മുരളീധരൻ കത്ത് കൊടുത്തത് അതിന്റെ തെളിവ്. പ്രതിയാക്കിയതിൽ മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഉണ്ടെന്ന് കരുതുന്നു. എസ്.ഐ.ടി യെക്കുറിച്ച് ആക്ഷേപമില്ല. മൂന്നുതവണ SIT ക്ക് മുന്നിൽ മൊഴി കൊടുക്കാൻ പോയി. ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂ”.
“ദ്വാരപാലക ശില്പങ്ങളുടെ മങ്ങൽ മാറ്റുകയല്ല. ഇവയുടെ പാദങ്ങളിലെ വിള്ളൽ മാറ്റാനായിരുന്നു ശ്രമം. വിള്ളൽ ഉള്ളതാായി ജീവനക്കാർ പരാതി പറഞ്ഞു. വൃത്തിയാക്കുമ്പോൾ വിരലുകൾ മുറിയുന്നു എന്നായിരുന്നു പരാതി. ഇതിന് ചട്ടപ്രകാരം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയത്. ശബരിമലയിൽ നടക്കുന്നത് കോടാനുകോടി രൂപയുടെ മരാമത്ത് വർക്ക് ഒരു കോൺട്രാക്ടറുടെ കൈയ്യിൽ നിന്നും കട്ടൻ ചായ പോലും വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താലും വിലങ്ങുവെച്ചാലും കോടതി പറയുന്നത് കേൾക്കും. തന്റെ മൂന്ന് അക്കൗണ്ട് വിവരങ്ങളും എസ്ഐടി ക്ക് നൽകിയിട്ടുണ്ട്”. പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

