എ.സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ

insight kerala

തിരുവനന്തപുരം : ഇഡി ആക്രമണ കേസിൽ പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് പകരം എ സന്തോഷ് കുമാർ നാളെ കോടതിയിൽ ഹാജരാകും. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. മുൻ ഗവൺമെൻറ് പ്ലീഡറാണ് സന്തോഷ് കുമാർ. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരം ജില്ലാ സ്റ്റേഷൻസ് കോടതി വിശദമായി വാദം കേൾക്കും .നാളെ കോടതിയിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടർ എ സന്തോഷ് കുമാർ ആയിരിക്കും.

പ്രോസിക്യൂട്ടറായിരുന്ന ഗീനാകുമാരി പ്രതികൾക്ക് വേണ്ടി കോടതിയിൽ നിലപാടെടുത്തു എന്നാണ് പോലീസിൻറെ ആരോപണം. ഇതേ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി ലഭിക്കുകയും ഇന്ന് കൊച്ചിയിൽ യോഗം ചേർന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് നിയമിച്ച പ്രോസിക്യൂറാണ് ഗീനാകുമാരി. സിപിഎം പ്രവർത്തകർ പ്രതികളായിരിക്കുന്ന കേസിൽ പ്രതികൾക്ക് വേണ്ടി ഗീതാകുമാരി വാദിച്ചു എന്ന ആക്ഷേപമാണ് ഉയരുന്നത്.

Share This Article