മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റിയത് 262 കോടി, കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത സിഎജി റിപ്പോർട്ട് സഭയിൽ

insight kerala

കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെതിരെ ചോദ്യചിഹ്നങ്ങളുയർത്തി 2024-25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പണം വകമാറ്റി, കിഫ്ബി ഒരു ബാധ്യതയാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്കാണ് വക മാറ്റിയിരിക്കുന്നത്. റവന്യൂ ധനകമ്മി കുറച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി രൂപയാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. 3511 കോടി രൂപയുടെ തീർപ്പാക്കാത്ത ബാധ്യതയുണ്ടെന്നും ഇതിൽ പറയുന്നു. ചെലവ് കൂടിയെങ്കിലും വരവിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെന്നും സിഎജി നിരീക്ഷിച്ചിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

9.3 ശതമാനത്തിൽനിന്ന് ആഭ്യന്തര ഉത്പാദനം 9.97 ശതമാനത്തിലേക്കുയർന്നു. 0.3 ശതമാനം റവന്യൂ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായെന്നും സിഎജി റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട്.

Share This Article