പി എം ശ്രീ പദ്ധതി സർക്കാർ ഉടൻ നടപ്പാക്കില്ല. പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ, മന്ത്രിമാരായ എം ലിജു. റോജി എം ജോൺ, പിസി വിഷ്ണുനാഥ് എന്നിവരാണ് സമിതി അംഗങ്ങൾ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയായതിനാൽ ഉടൻ പിന്മാറാനോ കരാർ റദ്ദാക്കാനോ സംസ്ഥാനത്തിനാകില്ല. എന്നാൽ പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പദ്ധതിയെ അധികാരത്തിൽ വന്നപ്പോൾ അതേപടി നടപ്പാക്കാനും സർക്കാറിന് കഴിയില്ല.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സെക്രട്ടറി തലത്തിലാണ് കരാറിൽ ഒപ്പിട്ടത്. അതിനുശേഷം എസ് എസ് കെ ഫണ്ട് അടക്കം കേരളത്തിലെ ലഭിക്കുകയും ചെയ്തിരുന്നു. എ
