സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് കാലാവധി പൂർത്തിയായതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രിയുടെ വിശദീകരണം . മൂന്നുവർഷം പൂർത്തിയായതുകൊണ്ടാണ്. സർക്കാറിനോട് ആലോചിക്കാതെയാണ് ഡയറക്ടറുടെ പല നടപടികളും എന്ന് ആരോഗ്യമന്ത്രി വിമർശിച്ചു.
“ശബരിമലയിലെ സേവനത്തിന് ഡോക്ടർമാരെ വിട്ടു നൽകാൻ ആകില്ല എന്ന് ഡയറക്ടർ സ്വന്തം നിലയിൽ തീരുമാനമെടുത്തു. പുതിയ സർക്കാർ അധികാരത്തിൽ വന്ന് 48 മണിക്കൂർ ആകുന്നതിനു മുൻപ് മന്ത്രിമാരുമായി ആലോചിക്കാതെ ഡയറക്ടർ സ്വന്തം നിലയിൽ തീരുമാനിച്ച് കത്തു നൽകുകയാണ് ഉണ്ടായത്. അത് ഒട്ടും ശരിയായ നടപടി അല്ല”. ഒരു സർക്കാറിനോട് ആലോചിക്കാതെ ശബരിമലയിൽ ഡോക്ടർമാരെ നൽകാൻ ആകില്ലെന്ന് തീരുമാനിക്കാൻ ആരാണ് ഡയറക്ർക്ക് അധികാരം നൽകിയത്.?. അത് സർക്കാരിന്റെ തീരുമാനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇത് ഒരിക്കലും അംഗീകരിക്കാൻ ആകില്ല. കാലാവധി പൂർത്തിയായതുകൊണ്ടും സർക്കാറിനോട് ആലോചിക്കാതെ പല തീരുമാനങ്ങളും എടുത്തത് കൊണ്ടും ഡയറക്ടറുടെ സ്ഥലം മാറ്റം ഒരു നടപടിയായി വേണമെങ്കിൽ വ്യാഖ്യാനിക്കാം” ആരോഗ്യമന്ത്രിയുടെ പ്രതികരിച്ചു. എ
എന്നാൽ അവധി എടുത്തതിന്റെ പേരിൽ അല്ല സ്ഥലം മാറ്റിയത് എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അവധിയെടുക്കാൻ ഡയറക്ടർക്ക് അവകാശമുണ്ട്. ഡയറക്ടർ മൂന്നുവർഷം കാലാവധി പൂർത്തിയാക്കി എന്ന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോട്ടുകൂടി ചേർത്താണ് സ്ഥലംമാറ്റം.
പകർച്ചവ്യാധി പടരുന്നതിനിടെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ റീനയെ മാറ്റിയത് വിവാദമായിരുന്നു. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല.

