പ്രതിപക്ഷ പാർട്ടി കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഡൽഹിയിൽ ആരംഭിച്ചു. 23 പാർട്ടികൾ പങ്കെടുക്കുന്നു. DMKയും AAPയും പങ്കെടുക്കുന്നില്ല. തമിഴ്നാട്ടിൽ കോൺഗ്രസ് അഖ്യം പിരിഞ്ഞ സാഹചര്യത്തിൽ പങ്കെടുക്കില്ല എന്ന് എം കെ സ്റ്റാൻലിൻ നേരത്തെ അറിയിച്ചിരുന്നു. അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കു ശേഷം ആദ്യമായി ഭാവി പരിപാടികളാലോചിക്കാനാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപിച്ചതും പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതും സി.പി.എമ്മിനെയും ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നു കാട്ടി സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി ഖാർഗെയ്ക്കും ഇന്ത്യ നേതാക്കൾക്കും കത്ത് നൽകിയിരുന്നു.
യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഞായറാഴ്ച തന്നെ തലസ്ഥാനത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പല്ല പ്രധാനമെന്നും നീറ്റ് പരീക്ഷ ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. മുന്നണി മര്യാദകളെക്കുറിച്ചുള്ള പരസ്യമായ ചർച്ചകൾ ഭിന്നത വർദ്ധിപ്പിക്കാനേ കാരണമാകു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
