തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം ത്രിശങ്കവിൽ . സമ്മിശ്ര പ്രതികരണവും പലതരം അഭിപ്രായങ്ങളും വന്നതിനെ തുടർന്ന് കൂടുതൽ ചർച്ചകളിലേക്ക് കടക്കുകയാണ് സർക്കാർ. സ്കൂൾ വിദ്യാർഥിനിക. വിശദമായ രൂപരേഖ തയാറാക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും വിവരം ശേഖരിക്കുന്നതിനൊപ്പം അധ്യാപക, വിദ്യാർഥി സംഘടന പ്രതിനിധികളുമായും ചർച്ച നടത്തും. അതേസമയം, നിര്‍ബന്ധിച്ച് അവധി എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍ വ്യക്തമാക്കി. നന്മയുള്ള തീരുമാനമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. എല്ലായിടത്തുനിന്നും പൊതുവായ സ്വീകാര്യത കിട്ടിയെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും എന്‍.ഷംസുദ്ദീന് പറഞ്ഞു.
പെൺമക്കൾക്കായുള്ള കരുതൽ പ്രഖ്യാപനത്തിൽ ഒതുക്കാതെ തുടർനടപടികളിലേക്ക് കടക്കുകയാണ് സർക്കാർ. ചിട്ടയായും ഫലപ്രദമായും നടപ്പാക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ ഡയറക്ടർ അടുത്തയാഴ്ച ഫീൽഡ് ഓഫീസർമാരുമായി കൂടിക്കാണും. ഡി.ഇ.ഒ മാരുമായും എ.ഇ.ഒ മാരുമായും ഡയറക്ടർ കൂടിക്കാഴ്ച നടത്തും.
സ്കൂൾതലത്തിൽ നിന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അഭിപ്രായങ്ങൾ ആരായും.
അധ്യാപക, വിദ്യാർഥി സംഘടനകളുടെയും അഭിപ്രായങ്ങൾ സ്വീകരിക്കും. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സർക്കാരുമായി ചർച്ച ചെയ്യും. തുടർന്നാവും പദ്ധതി നടപ്പാക്കുക. ആർത്തവ അവധി നൽകാനുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ശുചിമുറി സൗകര്യ ഉൾപ്പെടെ മികച്ച നിലവാരത്തിൽ എത്തിക്കണമെന്ന പൊതു ചർച്ചയും വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ട്.

