ഇഡിക്ക് നേരെ ആക്രമണം; ഗവർണർ റിപ്പോർട്ട് തേടി

insight kerala

ഇ ഡി റെയ്ഡിന് പിന്നാലെയുള്ള സംഘർഷത്തിൽ ഗവർണർ റിപ്പോർട്ട് തേടി. ഡിജിപി യോടാണ് ഗവർണർ റിപ്പോർട്ട് തേടിയത്. ഡിജെപിയെ ഫോണിൽ വിളിച്ച് ഗവർണർ വിവരം ആരാഞ്ഞു. പോലീസ് എടുത്ത നടപടികൾ ഗവർണറോട് ഡിജിപി വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. റെയ്‌ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെയും സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകളിൽ സംഭവിക്കുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പാളയം ഏരിയ കമ്മിറ്റി ഓഫീസിന്റെ സമീപത്ത് പോലീസ് സംഘം എത്തിയെങ്കിലും നേതാക്കന്മാർ അനുവദിച്ചില്ല. ഒടുവിൽ മറ്റിടങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലസ്ഥാനത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Share This Article