FIRST REPORT
കെ വി നിരഞ്ജന്‍
ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിറ്റായ ഒരു ചലച്ചിത്രത്തിന്റെ മൂന്നാം ഭാഗമിറക്കി വിജയിപ്പിക്കുക എന്നതാണ് വല്ലാത്ത ഒരു ടാസ്‌ക്കാണ്. അതും ഒരു സസ്‌പെന്‍സ് ത്രില്ലര്‍. അവിടെ വീണ്ടും വിജയിച്ചിരിക്കയാണ്, എവര്‍ഗ്രീന്‍ മിസ്റ്ററി ത്രില്ലര്‍ ഡയറകട്ര്‍ ജീത്തുജോസഫ്. മോഹന്‍ലാല്‍-ജീത്തു കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’യും തീയേറ്റുകള്‍ നിറക്കയാണ്. ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ആദ്യ പകുതി സ്വാഭാവികമായ കുടുംബ പശ്ചാത്തലത്തില്‍ നീങ്ങുമെങ്കിലും, ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പുള്ള ട്വിസ്റ്റും രണ്ടാം പകുതിയും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണെന്നാണ്്. ദൃശ്യത്തിന്റെ മുന്‍ ഭാഗങ്ങളിലേതുപോലെ തന്നെ ജീത്തു ജോസഫ് ഒരുക്കിയ അപ്രതീക്ഷിത ക്ലൈമാക്‌സ് തിയേറ്ററുകളില്‍ വലിയ കൈയടി നേടുന്നുണ്ട്.
ആദ്യദിവസം തന്നെ 50കോടി
ഏകദേശം 28.9 കോടി രൂപയിലധികം ആഗോളതലത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രീ-സെയില്‍സ് റെക്കോര്‍ഡാണിത്.ചിത്രത്തിന് ആഗോളതലത്തില്‍ 40 കോടി മുതല്‍ 50 കോടി രൂപ വരെ വലിയൊരു ഓപ്പണിങ് ഗ്രോസ് ലഭിക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. റിലീസിന് മുന്‍പുള്ള അഡ്വാന്‍സ് ബുക്കിങ്ങില്‍ മാത്രം ചിത്രം ഏകദേശം 35 കോടി രൂപ സ്വന്തമാക്കിയിരുന്നു കേരളത്തില്‍ നിന്ന് മാത്രം പ്രീ-സെയില്‍സ് വഴി 8.50 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. മുന്‍ ഭാഗങ്ങളിലേതുപോലെ തന്നെ ജോര്‍ജുകുട്ടിയും കുടുംബവും തന്നെയാണ് കേന്ദ്രബിന്ദു. എന്നാല്‍ ഇത്തവണ നിയമത്തെയോ പൊലീസിനെയോക്കാള്‍ ജോര്‍ജുകുട്ടി ഭയപ്പെടുന്നത് ഉള്ളിലെ ഭയത്തെയും സ്വന്തം കുടുംബത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത തന്റെ ‘എക്‌സ്ട്രീം’ അവസ്ഥയെയുമാണ്. പഴയ ചില കണക്കുകള്‍ തീര്‍ക്കാന്‍ പുതിയ ശത്രുക്കള്‍ എത്തുന്നതോടെ കഥ സങ്കീര്‍ണ്ണമാകുന്നു.

മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിലെ െൈഹലറ്റ്. ജോര്‍ജുകുട്ടിയായുള്ള മോഹന്‍ലാലിന്റെ പക്വതയാര്‍ന്ന അഭിനയമാണ് കാഴ്ചവെക്കുന്നത്. ഭയവും ആത്മസംഘര്‍ഷങ്ങളും നിറഞ്ഞ ഭാവങ്ങളും സിനിമയുടെ വലിയ കരുത്താണ് ജീത്തു ജോസഫ് ഒരുക്കിയ അപ്രതീക്ഷിതമായ ഇന്റര്‍വെല്‍ ട്വിസ്റ്റും ബുദ്ധിപരമായ ക്ലൈമാക്‌സ് മാസ്റ്റര്‍ സ്‌ട്രോക്കും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ആദ്യ പകുതിയിലെ ചില കുടുംബ രംഗങ്ങള്‍ കഥയിലേക്ക് വരാന്‍ അല്പം സമയമെടുക്കുന്നതായി ചില പ്രേക്ഷകര്‍ക്ക് തോന്നുവവെന്ന പ്രശ്‌നം മാത്രമേ പ്രേക്ഷകരില്‍നിന്ന് കേള്‍ക്കുന്നുള്ളൂ.
‘ദൃശ്യം 3’ സിനിമയില്‍ ജോര്‍ജുകുട്ടിയെ കൂടാതെ മുന്‍ ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ജോര്‍ജുകുട്ടിയുടെ ഭാര്യയായ റാണിയായി മീന ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് ഭയത്തോടൊപ്പം തന്നെ കുടുംബത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു അമ്മയുടെയും ഭാര്യയുടെയും മാനസികാവസ്ഥ മീന നന്നായി അവതരിപ്പിച്ചു. കഥയില്‍ പ്രധാന വഴിത്തിരിവാകുന്ന മൂത്ത മകള്‍ അഞ്ജുവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ അന്‍സിബ ഹസ്സന്‍ ഭംഗിയായി കൈകാര്യം ചെയ്തു. ഇത്തവണ അഞ്ജുവിന്റെ വിവാഹാലോചനകളുമായി ബന്ധപ്പെട്ട വൈകാരിക രംഗങ്ങളിലാണ് താരം തിളങ്ങിയത്. പക്ഷേ ഇവരേക്കാളൊക്കെ തിളങ്ങിയത് അനുമോളായി വേഷമിട്ട എസ്തറാണ്്. കോളേജ് വിദ്യാര്‍ത്ഥിനിയായുള്ള അനുമോളുടെ വളര്‍ച്ചയും കുടുംബത്തോടുള്ള പിന്തുണയും എസ്തര്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.

മകനെ നഷ്ടപ്പെട്ട പിതാവിന്റെ വേഷത്തില്‍ സിദ്ദിഖ് വീണ്ടും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്നു. മുന്‍ ഐ.ജി ഗീതയായി ആശാ ശരത് തന്റെ സ്വാഭാവികമായ കരുത്തുറ്റ പ്രകടനം ആവര്‍ത്തിച്ചു. ജോര്‍ജുകുട്ടിയെ പൂട്ടാനുള്ള അവരുടെ പ്രതികാര ബുദ്ധി സിനിമയിലെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നു. കേസുമായി മുന്നോട്ട് പോകുന്ന ഐ.ജി ഉദ്യോഗസ്ഥന്റെ വേഷം മുരളി ഗോപി ഗാംഭീര്യത്തോടെ ചെയ്തു. ശാന്തി മായാദേവി (അഡ്വ. രേണുക), കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും തങ്ങളുടെ പങ്കുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ വീണ്ടും ഒരു ഇന്‍ഡസ്ട്രിയില്‍ ഹിറ്റിന് ദൃശ്യത്തിലുടെ മലയാള സിനിമ സാക്ഷ്യം വഹിക്കയാണ്.

