എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങും. മേയിൽ തന്നെ ട്രയൽ അലോട്ട്‌മെന്റ് നടത്താനാണ് നീക്കം.ഫലം അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പ്രത്യേക സംവിധാനമേർപ്പെടുത്തി. www.results.kite.kerala.gov.in, എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ മൊബൈൽ ആപ്പും വഴി ഫലങ്ങളറിയാം. പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും ലഭ്യമാകും. കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്ട്സഅപ്പ് നമ്പരിലും ഫലം അറിയാം.
