ഡൽഹി : ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് അതി പ്രധാനമായ ചർച്ച ഇപ്പോൾ നടക്കുന്നത്. രാഹുൽ ഗാന്ധി അല്പസമയം മുമ്പാണ് ഖാർഗെയുടെ വീട്ടിലെത്തിയത്. ഉടൻ പേര് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ച് രാഷ്ട്രീയ കേരളം കാതോർത്തിരിക്കുകയാണ്. എകെ ആൻ്റണിയുടെ അഭിപ്രായവും ഹൈക്കമാൻ്റ് അന്തിമ ഘട്ടത്തിൽ തേടിയിട്ടുണ്ട്
KPCC ആസ്ഥാനത്തും അണികളും പ്രവർത്തകരും ഒഴുകിയെത്തുകയാണ്. ആരായാലും കുഴപ്പമില്ല, പേര് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ഇവിടെയെത്തിയ നേതാക്കൾക്ക് പറയാനുള്ളത്. വലിയ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് പ്രവർത്തകർ
പറവൂരിൽ വി ഡി സതീശൻ്റെ വസതിയിൽ പ്രവർത്തകരും വിഡി അനുകൂലികളും തമ്പടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വീട്ടിലും പ്രവർത്തകരുടെ ഒരു കൂട്ടം തന്നെയുണ്ട്. വി ഡി സതീശൻ ക്യാമ്പും ചെന്നിത്തല ക്യാമ്പും കെ സി ക്യാമ്പും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

