ഊർജ്ജ പ്രതിസന്ധി മുൻപിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായ തീരുമാനം. തന്റെ സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി. ഇലക്ട്രിക് വാഹനത്തിൻ്റെ സാധ്യത പരിശോധിക്കുവാനും സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവരുടെ വാഹനങ്ങളുട എണ്ണം 50% വെട്ടിക്കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന തീരുമാനം. തൻ്റെ സുരക്ഷാവിപത്തെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനും , ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത പരിശോധിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ബ്ലൂ ബുക്ക് മാനദണ്ഡങ്ങൾ ലംഘിക്കാതെ പുതിയ ക്രമീകരണം നടത്താനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഊർജാ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധന ഉപയോഗം പരമാവധി കുറക്കാൻ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്തതിന് പിറകെയാണ് പ്രധാനമന്ത്രിയുടെ തീരുമാനം. നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. അതേസമയം മുഖ്യമന്ത്രി മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ 50% വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും ഉത്തർപ്രദേശ് സർക്കാർ നിർദേശിച്ചിട്ടുണ്ട്. യുപി ക്ക് പിറകെ രാജസ്ഥാൻ മഹാരാഷ്ട്ര തുടങ്ങി കൂടുതൽ സംസ്ഥാനങ്ങളും സമാനമായ നടപടി ആരംഭിച്ചു
