കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് പരിധിയിലെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയിൽ. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി മേക്കോത്ത് കുനിയിൽ വീട്ടില്‍ മുഹമ്മദ് സാലിഹ് നെയാണ് പിടികൂടിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗോവിന്ദപുരത്തുള്ള ശാഖയില്‍ പ്രതി കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷത്തി മുപ്പത്തിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..
