തൃശൂരിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം

insight kerala

തൃശൂർ ചെറുതുരുത്തിയിലെ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ തയെ തുടർന്നെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന സൻഹ ഫാത്തിമയാണ് മരണപ്പെട്ടത്. കഴിഞ്ഞമാസം ഇരുപത്തിയെട്ടാം തീയതി ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കുട്ടി കുഴഞ്ഞുവീണ് മരിച്ചത്. മരണസമയത്ത് കുട്ടിക്ക് വെള്ളത്തിനോട് കടുത്ത വിരക്തി അനുഭവപ്പെടുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഡോക്ടർമാരും വീട്ടിലും പരിസരപ്രദേശത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ കുട്ടിയുമായി സമ്പർക്കം പുലർത്തിയ ഏഴോളം കുട്ടികൾക്കും മറ്റു ബന്ധുക്കളും അടക്കം 15 പേർക്ക് കുത്തിവെപ്പ് നടത്തി. വരുംദിവസങ്ങളിൽ ഈ പ്രദേശത്ത് പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃത അറിയിച്ചു.

Share This Article