AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത്; നാളെ നിയമസഭ കക്ഷിയോഗം; ആരാകും മുഖ്യമന്ത്രി

insight kerala

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.രമേശ് ചെന്നിത്തലയും വി ഡി സതീശനും ചർച്ചകൾക്കായി ഡൽഹിക്ക് തിരിച്ചു.ഇന്ന് ഡൽഹിയിലെത്തി മല്ലികാർജുന ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അധികം നീണ്ടുപോകില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് T V ഇബ്രാഹിം ട പറഞ്ഞു. ലീഗ്, ഹൈക്കമാൻഡ് തീരുമാനത്തിന് ഒപ്പമെന്നും പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ തർക്കങ്ങൾ തുടരുകയാണ്. മുന്നണി മാറാതിരുന്നതിന് ചൊല്ലിയാണ് തർക്കം രൂക്ഷമാവുന്നത്. തോൽവിയ്ക്ക് കാരണം മുന്നണി മാറ്റത്തിന് തടസ്സം നിന്നവരാണെന്ന വിമർശനം ശക്തമാണ്. ഇതിനിടെ ജോസഫ് ഗ്രൂപ്പിലേക്ക് ചില നേതാക്കളും പ്രവർത്തകരും നീക്കം ആരംഭിച്ചു. ശനിയാഴ്ച സ്റ്റീയറിംഗ് കമ്മിറ്റിയിൽ അധ്യക്ഷ വിമർശനങ്ങളും ഉയർന്നേക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article