കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്ക് മേൽനോട്ടം വഹിക്കാനായി കേന്ദ്ര നിരീക്ഷകരെ കോൺഗ്രസ് നേതൃത്വം ഉടൻ പ്രഖ്യാപിക്കും. നിരീക്ഷകരെ ചുമതലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ നേതൃത്വത്തിൽ യോഗം ചേരും. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിലും യുഡിഎഫ് സഖ്യത്തിലും വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് ഡൽഹിയിലെത്തിയ കെസി വേണുഗോപാൽ പറഞ്ഞു. കെസി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.
