വിജയപരാജയങ്ങൾ മാത്രമല്ല, ആദർശങ്ങളും നയങ്ങളുമാണ് പ്രധാനം, എല്ലാനിലക്കും തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്’; വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

insight kerala

ചെന്നൈ : ഭരണകക്ഷി എന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇനി ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ രംഗത്തെത്തി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും കുറിപ്പിലൂടെ പറഞ്ഞു.

വൻ വിജയങ്ങളും പരാജയങ്ങളും താൻ കണ്ടിട്ടുണ്ടെന്നും വിജയപരാജയങ്ങൾ മാത്രമല്ല, ആദർശങ്ങളും നയങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാനിലക്കും തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. വോട്ട് ചെയ്തവർക്കുവേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്കുംകൂടി വേണ്ടിയാണ് താൻ ഭരിച്ചതെന്നും അദ്ദേഹം കുറിച്ചു. വിജയികൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. കൊളത്തൂര്‍ മണ്ഡലത്തിൽ 9,000 വോട്ടുകൾക്കാണ് സ്റ്റാലിൻ തോറ്റത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article