കോൺഗ്രസ് സ്ക്രീനിങ് കമ്മറ്റി 5ന്; 6 ന് കടകക്ഷികളുടെ യോഗം; 7 ന് നേതാക്കൾ ഡൽഹിക്ക്

insight kerala

വോട്ടെണ്ണാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർ നടപടികളിലേക്ക് കടക്കാൻ കോൺഗ്രസ്. മറ്റന്നാൾ എഐസിസി നിരീക്ഷകർ പങ്കെടുക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണനയ്ക്ക് വരട്ടെ എന്നാണ് ഹൈക്കമാൻഡ് നിലപാട്.

ആറിന് ഘടക കക്ഷികളുമായുള്ള യോഗം ചേരും. ഏഴിന് നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുകയും ഹൈക്കമാൻഡുമായി ചർച്ച നടത്തുകയും ചെയ്യും. എട്ടിനും പത്തിനും ഇടയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് പ്രഖ്യാപിക്കും. എംഎൽഎമാർ ,കെപിസിസി ഭാരവാഹികൾ,മുതിർന്ന നേതാക്കൾ,ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവ, വനിതാ പ്രാതിനിധ്യവും പരിഗണനയ്ക്ക് എത്തട്ടെ എന്നാണ് എഐസിസി നിലപാട്.

നേതാക്കൾക്കായി തെരുവിലിറങ്ങുന്നത് അനുവദിക്കാൻ ആകില്ലെന്ന് നിലപാടിലുമാണ് എഐസിസി. എക്സിറ്റ് പോളുകളിൽ യുഡിഎഫ് ഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. മുസ്ലീം ലീഗ്, വി ഡി സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article